കുഞ്ഞു കഥ
ഗാന്ധിജി പിറന്ന മനോഹരമായ നാട് കണ്കുളിര്‍ക്കെ കാണാനെത്തിയതാണ് ആ വിദേശ ദമ്പതികള്‍ ..
വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച സായിപ്പും മദാമ്മയും..പള പളാ തിളങ്ങിയ തുകല്‍ പെഴ്സിനുള്ളില്‍ നിറയെ ഡോളറും .രൂപയും ..പരസ്പരം കൈകോര്‍ത്തു അവര്‍ നഗരങ്ങളും ഗ്രാമങ്ങളും കണ്‍ നിറയെ കണ്ടു കണ്ടു നടന്നു ..
യാചകരും വേശ്യകളും കള്ളന്മാരും വിലസുന്ന പട്ടണങ്ങള്‍ ...
കൊള്ളക്കാരായ റിക്ഷ-ടാക്സി ഡ്രൈവര്‍മാര്‍ ...
തട്ടിപ്പുകാരും ചൂതാട്ടക്കാരും കയ്യടക്കിയ മഹാ നഗരം !
മുന്നില്‍ നീണ്ടു വന്ന എല്ലാ കൈകളിലും കിട്ടി നിറയെ പണം..
തെരുവില്‍ തണുത്തു വിറച്ച ഒരു വൃദ്ധന് തന്റെ വിലപിടിച്ച കോട്ട്
ഊരി നല്‍കി സായിപ്പ് ..
ബസ്സ്റ്റാന്‍ഡില്‍ പനി പിടിച്ചു ഞരങ്ങിയ ഒരു കുഞ്ഞിനെ
തന്റെ തിളങ്ങുന്ന കുപ്പായം കൊണ്ട് പുതപ്പിച്ചു, മദാമ്മ...
പണം മുഴുവന്‍ തീര്‍ന്നിട്ടും യാചകരുടെ നിര നീണ്ടു വന്നു ...
ഒടുവില്‍ പേഴ്സ് കാലിയായപ്പോള്‍
നക്ഷത്ര ഹോട്ടലുകാര്‍ അവരെ തെരുവിലേക്ക് ഇറക്കി വിട്ടു..
പിറ്റേന്ന് തെരുവിലെ യാചക നിരയില്‍ സഞ്ചാരികള്‍ പുതിയ രണ്ടു യാചകരെ കൂടി കണ്ടു ..
അപ്പോള്‍ മഹാ നഗരത്തിന്റെ രാജ പാതയിലൂടെ ..തെരുവിന്റെ കൌതുക കാഴ്ചകള്‍ കണ്ടും ദൈന്യമായ മുഖങ്ങളിലേക്ക് കാരുണ്യത്തിന്റെ നാണയ തുട്ടുകള്‍ പുഞ്ചിരിയോടെ
വലിച്ചെറിഞ്ഞും ,കളിച്ചും രസിച്ചും
ഗാന്ധിജിയുടെ നാടുകാണാന്‍
പുതിയ ഒരു സംഘം വിദേശ സഞ്ചാരികള്‍ വരുന്നുണ്ടായിരുന്നു...
" ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നു ..." പണ്ടെങ്ങോ പറഞ്ഞു കേട്ട കഥ തുടങ്ങുന്നത് ഇങ്ങനെ ..കേട്ട കഥകള്‍ എത്ര !! കേള്‍ക്കാനിരിക്കുന്നത് ഇനിയുമെത്ര ! കഥകളുടെ മണിച്ചെപ്പ് തുറന്നു ഇതാ "ഒരിടത്തൊരിടത്തൊരു.."എന്റെ ബ്ലോഗുകള്‍ മരുഭുമികളിലൂടെ, ഒരിടത്തൊരിടത്തൊരു , ഇരിപ്പിടം, കാവ്യാംശു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അടുത്തിടെ ഇതുപോലൊരു കഥ വായിച്ചതോർമ്മ വരുന്നു.
മറുപടിഇല്ലാതാക്കൂധനികനായ ഒരാൾ തന്റെ കാറിന്റെ പിറകിൽ ചഞ്ഞിരുന്ന് പച്ച് സിഗ്നൽ വരുന്നതുവരെ നാലുംകൂടിയ കവലയിൽ തിരക്കിനെ നോക്കിയിരുന്നപ്പോൾ നന്നായി വസ്ത്രധാരണം ചെയ്ത ഒരുവ്യക്തി വന്ന് ദാനത്തിനുവേണ്ടി കൈ നീട്ടിയപ്പോൾ ഒരിരുപത് രൂപാ നോട്ടെടുത്തു കൊടുത്തതും കൈനീട്ടിയ വ്യക്തി 20 രൂപ കണ്ട് ചിരിക്കുവാൻ തുടങ്ങിയതും താൻ ചീക്കുന്നതെന്തിനെന്നന്വേഷിച്ചപ്പോൾ ഞാനും ഇങ്ങനെയായിരുന്നുവെന്നും നാളെ താങ്കളും ഇങ്ങനെ കൊടുത്താൽ കൈ നീട്ടേണ്ടി വരുമെന്നുമാണു കഥ.
കലാ വല്ലഭാ ..അങ്ങനെയും ഒരു കഥയുണ്ടാവാം ..സത്യത്തില്‍ 90 കളുടെ ആദ്യഘട്ടത്തില്‍ ഞാന്‍ കണ്ട ഒരു കാഴ്ചയുടെ ഔട്ട് പുട്ട് ആണിത്.കുഞ്ഞു കഥകള്‍ക്കുള്ള ബ്ലോഗ് എന്ന ആശയം തോന്നിയപ്പോള്‍
മറുപടിഇല്ലാതാക്കൂഇപ്പോള് എഴുതി എന്നെ ഉള്ളു.
എന്റെ ബ്ളോഗില്‍ കമന്റ് കണ്ട് വന്നതാണ്
മറുപടിഇല്ലാതാക്കൂആശംസകള് !!!
കൊള്ളാം ഈ കുഞ്ഞുകഥ
മറുപടിഇല്ലാതാക്കൂകമന്റു കണ്ടു വന്നിട്ട് കഥ വായിച്ചു കമന്റിടാതെ പോയതെന്തേ പാറുക്കുട്ടീ ...
മറുപടിഇല്ലാതാക്കൂകുസുമം പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാകണം
ente mashe... india kurachokke maari.....
മറുപടിഇല്ലാതാക്കൂകോള്ളാം...
മറുപടിഇല്ലാതാക്കൂ